കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭയില്‍

പാര്‍ലമെന്റിന്റെ ശൈത്യ കാല സമ്മേളനത്തിന്റെ ആദ്യദിനം  3 കാര്‍ഷിക നിയമങ്ങള്‍ പിന്‍ വലിയ്ക്കാനുള്ള റീപ്പില്‍ ബില്‍ ആണ് ആദ്യം പരിഗണിയ്ക്കുന്നത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ അവതരിപ്പിയ്ക്കുന്ന ബില്ല് തുടര്‍ന്ന് സഭ ചര്‍ച്ച ചെയ്യും. മൂന്ന് നിയമങ്ങള്‍ പിന്‍വലിയ്ക്കുന്നതിനൊപ്പം കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.