കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന് ഡി വൈ എഫ് ഐ നിര്‍മിച്ച് നല്കിയ വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. ചൊക്ലി മേനപ്രത്ത് പഴയ വീടിനോട് ചേര്‍ന്നാണ് പുഷ്പന് പുതിയ വീട് നിര്‍മ്മിച്ചത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം, സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു. പുഷ്പന്റെ ശാരീരികാവസ്ഥയ്ക്ക് യോജിച്ചതാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ ഇരു നില വീട്. ആര്‍ക്കിടെക്ട് ടി.കെ ബ്രജിതയാണ് അഞ്ചു സെന്റില്‍ വീട് രൂപകല്‍പ്പന ചെയ്തത്.