മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.65 അടിയായി

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.65 അടിയായി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായിരുന്നു. നിലവിൽ രണ്ട് സ്പിൽവേ ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി 814 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞദിവസം പെയ്‌ത ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.