കോവിഡ് 19 ന്റെ മാരകമായ മൂന്നാംതരംഗ സാധ്യത ഉണ്ടാവില്ലെന്ന് വിദഗ്‌ധർ

കോവിഡ് 19 ന്റെ മാരകമായ മൂന്നാംതരംഗ സാധ്യത ഉണ്ടാവില്ലെന്ന് വിദഗ്‌ധർ . ഇന്ത്യയിൽ ഡിസംബർ മുതൽ ഫെബ്രുവരിവരെ കോവിഡ് കേസുകൾ വർദ്ധിച്ചാലും.രണ്ടാം തരഗത്തിലേതുപോലെ മരണനിരക്ക് കൂടുകയോ ആശുപത്രിയിൽ ആവുന്നവരുടെ എണ്ണം കൂടുകയോ ചെയ്യാനിടയിലെന്നാണ് വിദഗ്‌ധരുടെ നിഗമനം. സോനേപത് അശോക വാഴ്‌സിറ്റിയിലെ ഭൗതീക ജീവശാസ്ത്ര വിഭാഗം പ്രഫസർ ഗൗതം മേനോനാണ് തന്റെ നിഗമനം മുന്നോട്ട് വച്ചത്.

ഒക്ടോബർ നവംബർ കാലത്തു രാജ്യത്തെ കോവിഡ് വ്യാപനം കൂടുമെന്ന ശാസ്ത്രജ്ഞൻമാരുടെ പ്രവചനം തെറ്റിയിരുന്നു. രാജ്യത്തെ ഉത്സവം കണക്കിലെടുത്തായിരുന്നു അന്ന് ഇങ്ങനൊരു പ്രവചനം പറഞ്ഞത്.ദീപാവലിക്ക് ശേഷവും രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നത് വലിയൊരു മൂന്നാം തരംഗം രാജ്യത്തെ ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് നിരവധി വിദഗ്ധർ പറയുന്നുണ്ട്.രാജ്യത്ത് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തത് 543 ദിവസത്തിനിടയിൽ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളുടെ എണ്ണമാണ്.