മോഫിയയുടെ ആത്മഹത്യ; ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍

ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നവ വധു മോഫിയ പരവീന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് സുഹൈലിനെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലത്തെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മോഫിയ ആത്മഹത്യ ചെയ്തതിനു ശേഷം ഇവര്‍ ഒളിവിലായിരുന്നു.

സ്ത്രീധനനത്തെ ചൊല്ലിയുള്ള ഗാര്‍ഹിക പീഡനത്താലാണ് എല്‍എല്‍ബി വിദ്യാര്‍ഥിയായ മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മോഫിയയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. എടയപ്പുറം സ്വദേശിയായ മോഫിയ സ്ത്രീധന പീഡനം നേരിടുന്നുണ്ടെന്ന് കാണിച്ച് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു.എന്നാല്‍ ആലുവ സി.ഐ സുധീര്‍ തങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.