പെൺകുട്ടിയെ മോഷ്‌ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി; എന്ത് നടപടിയെടുത്തെന്നും ഹൈക്കോടതി

എട്ട് വയസ് പ്രായമുള്ള പെൺകുട്ടിയെ മോഷ്‌ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി. പെൺകുട്ടിയെ അപമാനിച്ച ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിൽ ഉണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. വെറുതെ വിടാൻ പറ്റുന്ന കേസല്ല ഇതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഫോൺ മോഷണം ആരോപിച്ചാണ് പെൺകുട്ടിയെ പിങ്ക് പൊലീസ് അപമാനിച്ചത്.