കണ്ണൂര്‍ ഇരിക്കൂറില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരിച്ചു.പെടയങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപത്തെ സാജിദിന്റെ മകന്‍ നസലാണ് മരിച്ചത്. കളിക്കുന്നതിനിടെ നിര്‍മാണത്തിലിരുന്ന കിണറിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
മഴയെത്തുടര്‍ന്ന് കിണറിന്റെ പണി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. വെള്ളം നിറഞ്ഞുകിടന്ന കുഴിയില്‍ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് കുഞ്ഞ് വീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ കുട്ടി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.