ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; മുഖ്യ പ്രതി പിജി ജോസഫിന് ജാമ്യമില്ല

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ജി ജോസഫിന് ജാമ്യമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി. വൈ ഷാജഹാന്‍, അരുണ്‍ വര്‍ഗീസ് എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്ന് പേരുടെ ജാമ്യഹര്‍ജിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചത്. പി ജി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

കേസിലെ പ്രതികളായ ടോണി ചമ്മണി ഉള്‍പ്പടെയുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.6 ലക്ഷം രൂപയുടെ നഷ്ടമാണ് ജോജുവിന് ഉണ്ടായത്. എട്ടു പ്രതികള്‍ ഉള്ള കേസില്‍ ഒരാള്‍ 37500 വീതം നല്‍കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു സംഭവം അരങ്ങേറിയത്.