ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ ലക്ഷണങ്ങളോടെയുള്ള കോവിഡിനെതിരേ 77.8% ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങള്‍. ലാന്‍സെറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
നിര്‍ജീവമാക്കിയ വൈറസ് ഉപയോഗിച്ചുളള സാങ്കേതികതയാണ് കോവാക്‌സിനില്‍ ഉപയോഗിച്ചിരിക്കുന്നത്. വാക്‌സിന്‍ കുത്തിവെച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് ശരീരത്തിൽ ശക്തമായ ആന്റി ബോഡി പ്രതികരണം ഉണ്ടാക്കുന്നുവെന്ന് ലാന്‍സെറ്റ് പഠനത്തില്‍ പറയുന്നു.ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് വാക്‌സിന്റെ ഫലപ്രാപ്തി പരിശോധിക്കാനുള്ള പഠനം നടത്തിയത്.
വാക്‌സിന്റെ ഫലപ്രാപ്തിയും അംഗീകാരവും സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ പഠനം സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.