കനത്ത മഴ ; തെക്കൻ ജില്ലകളിൽ ഉരുൾ പൊട്ടലും മലവെള്ള പാച്ചിലും

കനത്ത മഴ തെക്കൻ ജില്ലകളിൽ ആശങ്ക. എരുമേലി, കണമല എഴുത്വാ പുഴയിൽ രണ്ടിടത്ത് ഉരുൾ പൊട്ടൽ.രാത്രി 11 മണിയോടെയാണ് മഴ തുടങ്ങിയത്. 5 മണി വരെ ഒരേ രീതിയിൽ മഴ തുടർന്നു. പുലർച്ചെ രണ്ടരക്ക് ആണ് ഉരുൾപൊട്ടൽ ഉണ്ടായത്.4 മണിയോടെ അഗ്ന രക്ഷാസേന എത്തി. വീടുകളാകെ ചെളി നിറഞ്ഞ അവസ്ഥയിൽ ആണിപ്പോൾ. ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ കോന്നി കൊക്കത്തോട് ഒരേക്കർ ഭാഗത്തും വെള്ളം കയറി. വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായും സംശയം ഉണ്ട്. നാലു വീടുകളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുവരേയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്

കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിലിൽ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലർച്ചെയോടെ ചെയ്ത മഴയെ തുടർന്നായിരുന്നു മലവെള്ള പാച്ചിൽ.