മരം മുറിക്കൽ ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷം. മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .
വനം മന്ത്രി ഉൾപ്പെടെയുള്ളവർ കേരളത്തോട് സമാധാനം പറയണമെന്ന് പറഞ്ഞ അദ്ദേഹം മുല്ലപ്പെരിയാറിലെ മരം മുറിക്കൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. സുപ്രിംകോടതിയിലെ കേസ് തോറ്റുകൊടുക്കുകയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. സർക്കാർ ജനങ്ങളെ കബളിപ്പിച്ചെന്നും നിയമ സഭയെ പരിഹസിച്ചെന്നും വി ഡി സതീശൻ പറഞ്ഞു.