ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് എട്ടാം ക്ലാസില്‍ അധ്യയനം തുടങ്ങി.. കൊവിഡ് മാനദണ്ഡം പാലിച്ച് ബാച്ചുകളായി തിരിച്ച് ഉച്ചവരെയാണ് ക്ലാസ്. നേരത്തെ 15 നാണ് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ പന്ത്രണ്ടാം തീയതി നടക്കുന്നതിനാലാണ് എട്ടാം ക്ലാസിലെ അധ്യയനം നേരത്തെ ആരംഭിക്കുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും പഠനം.
അതേസമയം, ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകള്‍ പതിനഞ്ചിന് തുടങ്ങും. ഒന്നുമുതല്‍ ഏഴ് വരെയും പത്തും ക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിച്ചിരുന്നു. ഘട്ടംഘട്ടമായി സ്കൂളുകള്‍ സാധാരണ നിലയിലാക്കും.