രാജ്യത്ത് നോട്ടു നിരോധനം പ്രഖ്യാപിച്ചിട്ട് അഞ്ചു വർഷം. 2016 നവംബർ 8 രാത്രിയിലാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നോട്ടു നിരോധനം പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ കള്ളപ്പണത്തിന്റെ പ്രചാരത്തെ തടയുകയും സാമ്പത്തിക മേഖലയെ സുധാര്യമാക്കുകയും ആയിരുന്നു നോട്ടു നിരോധനത്തിന്റെ ലക്ഷ്യം. ഭീകരതയെയും കുഴല്‍പ്പണ ഇടപാടിനെയും റിയല്‍ എസ്റ്റേറ്റ് മാഫിയകളെയും ലക്ഷ്യമിട്ടായിരുന്നു നോട്ടുനിരോധനമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെയും വാദം. മറ്റെല്ലാ വിമര്‍ശനങ്ങളും ഒഴിച്ചുനിര്‍ത്തിയാലും ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളും വ്യവസായ സ്ഥാപനങ്ങളും നോട്ടുനിരോധനിരോധനത്തിന് പിന്നാലെ അടച്ചുപൂട്ടിയെന്നത് വസ്തുതയാണ്. സംഘടിത മേഖലയിലും നിരവധി പേര്‍ തൊഴില്‍ രഹിതരായി.