കഴിഞ്ഞ ആറു വർഷമായി കേരളം ഇന്ധന നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി

ആറു വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല എന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മറ്റ് പല സംസ്ഥാനങ്ങളും ഇക്കാലയളവിൽ നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും കേരളം നികുതി വർധിപ്പിക്കാത്തതിനാലാണ് നികുതി കുറയ്ക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനം ഇന്ധനനികുതി ആനുപാതികമായി കുറച്ചിട്ടുണ്ട്. വർധിപ്പിച്ചതിൻ്റെ മൂന്നിലൊന്ന് മാത്രമാണ് കേന്ദ്രം കുറച്ചത്. വർധിപ്പിച്ചത് മുഴുവൻ കുറച്ചാൽ നികുതി ആനുപാതികമായി കുറയും. കേന്ദ്ര സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി കുത്തനെ വർധിപ്പിച്ചതാണ് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു.

യുപി, ഗോവ, ഹരിയാന, ഛത്തീസ്ഗഢ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ നികുതി വർധിപ്പിച്ചിരുന്നു. അസമിൽ കൊവിഡ് സെസ് എന്ന പ്രത്യേക സെസ് ഏർപ്പെടുത്തി. രാജസ്ഥാനിലും പ്രത്യേക സെസ് ഏർപ്പെടുത്തി. കേരളം കൊവിഡിനായി സെസ് ഏർപ്പെടുത്തിയില്ല. സംസ്ഥാനത്ത് കൊവിഡിനിടെ ചെലവ് വർധിക്കുകയും വരവ് കുറയുകയും ചെയ്തു എന്നും മന്ത്രി ചൂണ്ടികാട്ടി