സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്‌കൂളിലെ ക്ലാസുകള്‍ തിങ്കളാഴ്ച്ച മുതല്‍ : ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 ന്

തിരുവന്തപുരം സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്‌കൂളിലെ ക്ലാസുകള്‍ തിങ്കളാഴ്ച്ച നേരത്തെ 15ാം തിയതി മുതല്‍ തുടങ്ങാന്‍ ആയിരുന്നു തീരുമാനം. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ നടക്കുന്നതിനാല്‍ ആണ് ഈ തീരുമാനം. ഈ മാസം 12 മുതലാണ് സര്‍വേ.3,5,8 ക്ലാസ്സുകളെ അടിസ്ഥാനം ആക്കിയാണ് സര്‍വേ നടക്കുന്നത്. അതേസമയം ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 ന് തന്നെ ആണ് തുടങ്ങുന്നത്.കൊവിഡ് വ്യാപനം കാരണം ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം നവംബര്‍ ഒന്നു മുതലാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നത്. 8,9, പ്ലസ് വണ്‍ ഒഴികെ ബാക്കി ക്ലാസുകള്‍ അന്ന് തുടങ്ങിയിരുന്നു.