ഇ മൊബിലിറ്റി ; ചോദ്യം ചെയ്ത് ചെന്നിത്തല

ഇ മൊബിലിറ്റി പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ പദ്ധതി നിർത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനു കത്ത് അയച്ചു.

അഴിമതിക്ക് വേണ്ടിയാണ് പദ്ധതി വീണ്ടും പൊടി തട്ടിയെടുത്തിരിക്കുന്നത്. ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.