സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും ദീപാവലി ആഘോഷിച്ചത് സൈനികർക്കൊപ്പം. കരസേന മേധാവി എം എം നരവനെക്കൊപ്പമാണ് പ്രധാനമന്ത്രി ജമ്മുകശ്മീരിൽ എത്തിയത്. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹവുമായാണ് താൻ എത്തിയിരിക്കുന്നതെന്നും രാജ്യം സൈനികരെ ഓർത്ത് അഭിമാനിക്കുന്നെന്നും പ്രധാനമന്ത്രി അഭിസംബോധന പ്രസംഗത്തിൽ വ്യക്തമാക്കി.

സ്വന്തമായി ആയുധങ്ങളും യുദ്ധ ടാങ്കുകളും രാജ്യം നിർമ്മിക്കുന്നു. സൈനിക മേഖലയിൽ ആത്മ നിർഭർ ഭാരത് ആശയമാണ് നടപ്പാക്കുന്നതെന്നും സൈന്യത്തിൽ ചേരുന്നത് ഒരു ജോലിയല്ല അതൊരു സേവനമാണന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം തവണയാണ് പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്.