മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ അടച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ അടച്ചു. ഇന്ന് രാവിലെ 8 മണിക്കാണ് മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അടച്ചത്. 1,5,6 ഷട്ടറുകളാണ് അടച്ചത്. ബാക്കിയുള്ള 2,3,4 ഷട്ടറുകള്‍ 50 സെന്റീ മീറ്റര്‍ വീതമാണ് നിലവില്‍ ഉയര്‍ത്തിയിട്ടുള്ളത്. സ്പില്‍വേ വഴി വെള്ളം തുറന്ന് വിട്ടതിനൊപ്പം അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പ് കുറയുന്നുണ്ട്. 138.15 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.

അതേസമയം, മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും. സ്പില്‍വേ തുറന്നതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് സന്ദര്‍ശനം.