കണ്ണൂർ ജില്ലയില്‍ ഇന്ന് 304 പേര്‍ക്ക് കൊവിഡ്

കണ്ണൂർ ജില്ലയില്‍ ഇന്ന് 304 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 296 പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :6.69%.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 275853 ആയി. ഇവരില്‍ 441 പേര്‍ ഞായറാഴ്ച (31/10/2021) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 270015 ആയി. 2366 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2862 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2539 പേര്‍ വീടുകളിലും ബാക്കി 323 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12056 പേരാണ്. ഇതില്‍ 11759 പേര്‍ വീടുകളിലും 297 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 2166765 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2166084 എണ്ണത്തിന്റെ ഫലം വന്നു. 681 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.