ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതും വിഷയം സോഷ്യല്‍ മീഡിയില്‍ സജീവ ചര്‍ച്ചയാവുകയും ചെയ്്്തതോടെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജുകളില്‍ മലയാളികളുടെ കമന്റുകള്‍ നിറയുകയാണ്.ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലാണ് കൂടുതല്‍ കമന്റുകളും. മുഖ്യമന്ത്രിയുടെ ഓരോ പോസ്റ്റിന് കീഴിലും നിരവധി മലയാളികളുടെ കമന്റുകളാണ് വരുന്നത്.
‘സര്, വെള്ളം എത്രവേണമെങ്കിലും എടുത്തോളൂ, ജീവന് എടുക്കരുത്’ എന്നുതുടങ്ങിയ കമന്റുകളാണ് ഏറെയും.ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാണ് മിക്ക മലയാളികളും ആവശ്യപ്പെടുന്നത്.തമിഴ്നാടിന് വെള്ളം നല്കാന് മടിയില്ലെന്നും എന്നാല്‍ മലയാളികളുടെ ജീവന് ഭീഷണിയായ ഡാം പൊളിച്ച് പുതിയത് നിര്‍മ്മിക്കണമെന്നും ആവശ്യപ്പെടുന്നവരുമുണ്ട്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നതും വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതുമാണ് വീണ്ടും ആശങ്കക്കിടയാക്കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വലിയ പ്രചാരണമാണ് നടക്കുന്നത്. സിനിമാ താരങ്ങളടക്കം പ്രതികരണവുമായി എത്തിയതോടെയാണ് പ്രചാരണം ചൂടുപിടിച്ചത്.