കോണ്‍ഗ്രസില്‍ നിന്ന് ഇനിയും കൂടുതല്‍ പേര്‍ കൂടി പുറത്തു പോയാല്‍ എല്ലാം ശെരിയാകും; കെ മുരളീധരന്‍ എം പി

 

കോണ്‍ഗ്രസില്‍ നിന്ന് ഇനിയും കൂടുതല്‍ പേര്‍ കൂടി പുറത്തു പോകാനുണ്ടെന്ന് കെ മുരളീധരന്‍ എം പി. കെപിസിസി നിര്‍വാഹക സമിതി അംഗം പി വി ബാലചന്ദ്രന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെയുള്ള പ്രതികരണത്തിലാണ് മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മോണ്‍സന്റെ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസുകാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡിഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടിയാണ്. സര്‍ക്കാര്‍ പ്രതിസ്ഥാനത്തു വരുന്ന കേസുകളിലെല്ലാം ശ്രീജിത്ത് തന്നെ അന്വേഷണ ഉദ്യോഗസ്ഥനാവുന്നതില്‍ ദുരൂഹതയുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.

കെ സുധാകരന്‍ തന്നെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഇക്കാര്യം പാര്‍ലമെന്റില്‍ എംപിമാര്‍ ആവശ്യപ്പെട്ടെന്നും മുരളീധരന്‍ പറഞ്ഞു.