ഉളിക്കലില്‍ കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ട ജസ്റ്റിന്റെ കുടുംബത്തിന് സഹായദനം നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

കണ്ണൂര്‍ : ഉളിക്കല്‍ വള്ളിത്തോട് പെരിങ്കിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജസ്റ്റിന്റെ കുടുംബത്തിന് സഹായദനം നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍.തദ്ദേശ സ്ഥാപനങ്ങളെയും വനം വകുപ്പിനെയും സഹകരിപ്പിച്ച് കാട്ടാനശല്യം പരിഹരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

പുലര്‍ച്ചെ ജനവാസ മേഖലയിലെത്തിയ കാട്ടാന പള്ളിയിലേക്ക് പോവുകയായിരുന്ന ജസ്റ്റിനെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെയും ഭാര്യ ജിനിയെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജസ്റ്റിന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിനി ചികിത്സയിലാണ്. നിരവധി വാഹനങ്ങള്‍ക്ക് നേരെയും കാട്ടാനയുടെ ആക്രമണമുണ്ടായി.