സുധീരന്റെ രാജി പരിശോധിക്കും ; താരീഖ് അൻവർ

കെ.പി.സി.സി രാഷ്ട്രീയാധികാര സമിതിയിൽ നിന്നുള്ള സുധീരന്റെ രാജിയെക്കുറിച്ച് പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി താരിഖ് അൻവർ. രാജി വെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി ചർച്ചചെയ്യും . കോൺഗ്രസിൽ ചേരുന്ന കനയ്യയും ജിഗ്‌നേഷിനെയും സ്വാഗതം ചെയ്യുന്നുവെന്നും ഇരുവരും വരുന്നത് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.