വി.എം സുധീരൻ രാജിവച്ചു.

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചു. കെപിസിസി പ്രസിഡൻ്റിന് രാജിക്കത്ത് കൈമാറി. ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നും പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും വി.എം സുധീരൻ വ്യക്തമാക്കി

അതേസമയം, കെപിസിസി പുനഃസംഘടനാ ചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തും. പുനഃസംഘടന ഈ മാസം 30ന് അകം പൂർത്തിയാക്കാനുള്ള നീക്കങ്ങളാണ് നേതൃതലത്തിൽ നടക്കുന്നത്.