പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോഴേക്കും സീറ്റ് പ്രശ്‌നം പരിഹരിക്കും; വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ അണ്‍ എയ്ഡസ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ആവശ്യമെങ്കില്‍ സീറ്റ് കൂട്ടുമെന്നും പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോഴേക്കും സീറ്റ് പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ലാസ് തുറന്നു കഴിയുമ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കേണ്ട സാഹചര്യമുണ്ടാവില്ല. അതേസമയം, സീറ്റ് മാത്രമാണ് വര്‍ധിപ്പിക്കുക, ബാച്ചുകള്‍ വര്‍ധിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.