സംസ്ഥാനത്തെ അണ് എയ്ഡസ് സ്കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ വർധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ആവശ്യമെങ്കില്‍ സീറ്റ് കൂട്ടുമെന്നും പ്രവേശന നടപടികൾ പൂർത്തീകരിക്കുമ്പോഴേക്കും സീറ്റ് പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു . ക്ലാസ് തുറന്നു കഴിയുമ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കേണ്ട സാഹചര്യമുണ്ടാവില്ല . അതേസമയം, സീറ്റ് മാത്രമാണ് വർധിപ്പിക്കുക, ബാച്ചുകൾ വർധിപ്പിക്കില്ല . മന്ത്രി വ്യക്തമാക്കി.