തലകഴുകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടിക്കൊഴിച്ചല്‍ പരിഹരിക്കാം

മുടിക്കൊഴിച്ചല്‍ ഒരു വില്ലനായി മാറിയോ എങ്കില്‍ കുളിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടിക്കൊഴിച്ചല്‍ പരിഹരിക്കാം.കഴുകേണ്ട ആവശ്യമുള്ളപ്പോള്‍ മാത്രം മുടി കഴുകുക.ദിവസവും മുടി കഴുകരുത്, ഇത് നിങ്ങളുടെ തലയോട്ടിയിലെ സ്വാഭാവിക എണ്ണകളെ നീക്കം ചെയ്യുകയും നിങ്ങളുടെ മുടി വരണ്ടതാക്കുകയും ചെയ്യുന്നു.

ചൂടുവെള്ളത്തില്‍ കുളിക്കരുത്. . ചൂടുവെള്ളം നിങ്ങളുടെ മുടിയിലെ സ്വാഭാവിക എണ്ണ ഉണക്കി നിര്‍ജ്ജലീകരണം ചെയ്യും. ഇതും നിങ്ങളുടെ മുടി മുടി പൊട്ടുന്നതിനും അറ്റം പിളരുന്നതിനും ഇടയാക്കും.നിങ്ങളുടെ മുടിക്ക് അനുയോജ്യമായ ഒരു ഷാംപൂ തിരഞ്ഞെടുത്ത് അവ പതിവായി ഉപയോഗിക്കുക.എന്നാല്‍ നിങ്ങളുടെ ഷാംപൂ കുറച്ച് കാലം ഉപയോഗിച്ചശേഷം അത് നിര്‍ത്തുകയും വേറെ ഉപയോഗിക്കുകയും ചെയ്യുന്നത് മുടിക്ക് അത്ര നല്ലതല്ല. ഷാംപൂ പ്രയോഗിക്കുമ്പോള്‍ ശക്തമായി മുടി മസാജ് ചെയ്യുന്നത് ഒഴിവാക്കുക. നനഞ്ഞ മുടി പൊട്ടാനുള്ള സാധ്യത കൂടുതലാണ്, അതിനാല്‍ നിങ്ങളുടെ വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടി മൃദുവായി മസാജ് ചെയ്യുക.

കണ്ടീഷനര്‍ നിങ്ങളുടെ മുടിയിഴകളെ മോയ്സ്ചറൈസ് ചെയ്യുന്നതിനാണ്. ഇത് തലയോട്ടയില്‍ തേക്കുന്നത് കൂടുതല്‍ എണ്ണമയമുള്ളതാക്കുകയും മുടി കൊഴിച്ചിലിന് സാധ്യത കൂടുതലായി മാറുകയും ചെയ്യും. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍, നിങ്ങളുടെ മുടിയുടെ നടുഭാഗം മുതല്‍ അറ്റം വരെ കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

നിങ്ങളുടെ തലമുടി ഒരു ടൗവ്വല്‍ ഉപയോഗിച്ച് തോര്‍ത്തുന്നത് മുടി കൊഴിച്ചിലിലേക്ക് നയിക്കും. ടൗവല്‍ നിങ്ങലുടെ മുടിയില്‍ നിന്ന് ചൂട് ആഗിരണം ചെയ്ത് മുടി വരണ്ടതും കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ളതുമാക്കി മാറ്റുന്നു. അതിനാല്‍, നിങ്ങളുടെ മുടിയിഴകളില്‍ നിന്ന് വെള്ളം കളയാന്‍ ടൗവ്വലിന് പകരം ഒരു പഴയ ടി ഷര്‍ട്ട് ഉപയോഗിക്കുന്നതാണ് നല്ലത്. മിനുസമാര്‍ന്നതും സില്‍ക്കി ആയതുമായ മുടി ലഭിക്കാന്‍ മുടി കഴുകുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ മനസില്‍ വയ്ക്കുക.