സംസ്ഥാനത്ത് തീയ്യേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യം

സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമാണുള്ളതെന്ന് മന്ത്രി സജി ചെറിയാൻ. തിയറ്റർ, ഓഡിറ്റോറിയം എന്നിവ തുറക്കുന്ന കാര്യം സർക്കാർ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നും മന്ത്രി പ്രതികരിച്ചു .

“തിയറ്ററും ഓഡിറ്റോറിയവും തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കും. അടുത്ത ഘട്ടത്തില്‍ പരിശോധന നടത്തും. ടിപിആര്‍ കുറയുന്നുണ്ട്. ആശ്വാസകരമാണ് കേരളത്തിലെ സ്ഥിതി”- സജി ചെറിയാന്‍ പറഞ്ഞു.

തിയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ചലച്ചിത്ര പ്രവര്‍ത്തകര്‍ നിരന്തരം ഉന്നയിക്കുന്നുണ്ട്. നേരത്തെ കോവിഡ് ഒന്നാം തരംഗം കുറഞ്ഞപ്പോള്‍ തിയറ്റുകള്‍ തുറക്കുകയുണ്ടായി. വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ തിയറ്റുകള്‍ അടയ്ക്കുകയായിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇപ്പോള്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത്.