ഏത് ജയിലിലാണോ കഴിയുന്നത് ആ ജയിലിലെ സൂപ്രണ്ട് ആണ് കൊടി സുനിയെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.സുഖശീതളച്ഛായയിൽ ആണ് ജയിൽവാസം.കൊടിസുനിയുടെ കാര്യങ്ങൾ പണ്ടേ പറയുന്നതാണ്.ആരോപണങ്ങൾ കേട്ടില്ലെന്നു നടിക്കുന്ന അന്ധരും ബധിരരുമാണ് ഭരണാധികാരികൾ.എന്തെങ്കിലും ലജ്ജാ ബോധം ഉണ്ടെങ്കിൽ മുഖ്യമന്ത്രി പ്രതികരിക്കണം.തടവുകാരെ സർക്കാർ അതിഥികൾ ആക്കി തീറ്റിപ്പോറ്റുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രി മറുപടി പറയണം- കെ സുധാകരൻ പറഞ്ഞു .
അതേസമയം നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മതനേതാക്കളുമായുള്ള ചർച്ചയുടെ തീയ്യതി ഉടൻ പ്രഖ്യാപിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി സംസ്ഥാനത്ത്മതസൗഹാർദ്ദം തകരുകയാണ്.കൈവിട്ട് പോയ ശേഷം നടപടികൾ സ്വീകരിച്ചിട്ട് കാര്യമില്ല.മറ്റേത് സർക്കാർ ആണെങ്കിലും സർവകക്ഷി യോഗം വിളിച്ചേനെ.ഈ സർക്കാരിന്റെ നിലപാട് ഇങ്ങനെയാണെങ്കിൽ അവരോട് ഇനി എന്ത് പറയാനാണെന്ന് സുധാകരൻ ചോദിച്ചു.കണ്ണൂരിൽ മാധ്യമങ്ങളോടായിരുന്നു കെ സുധാകരന്റെ പ്രതികരണം