നാർക്കോട്ടിക് ജിഹാദ് ; മുഖ്യ മന്ത്രി ഇനിയെങ്കിലും വാ തുറക്കണമെന്ന് ലീഗ് നേതാവ് എം.കെ മുനീർ എം.എല്‍.എ

പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിൽ മുഖ്യമന്ത്രി വാ തുറക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ എം.എല്‍.എ. സി.പി.എമ്മാണ് ഏറ്റവും വലിയ വർഗീയ പാർട്ടി.കാമ്പസുകളിൽ തീവ്രവാദം വളർത്തുന്നുന്നുണ്ടെന്നാണ് സി.പി.എം പറയുന്നത്. ഏതു കാമ്പസിലാണ് തീവ്രവാദം വളര്‍ത്തുന്നതെന്ന് അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പറയണം. അങ്ങനെ ഉണ്ടെങ്കിൽ അതിനെ ചെറുക്കാൻ ലീഗുമുണ്ടാകുമെന്ന് എം കെ മുനീർ പറഞ്ഞു . പ്ലസ് വൺ പുതിയ ബാച്ച് അനുവദിക്കാത്തത് സംസ്ഥാനത്തെ വിദ്യാർഥികളെ രണ്ടു തട്ടിലാക്കുമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടും കൂടുതൽ ബാച്ച് അനുവദിക്കാൻ സർക്കാർ തയ്യാറാകാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും എം.കെ മുനീർ പ്രതികരിച്ചു.