കോണ്‍ഗ്രസ് രാഷ്ട്രീയം മലിനപ്പെട്ടെന്ന് മനസിലാക്കിയവരാണ് സിപിഎമ്മിലേക്ക് വരുന്നത്; കെ മുരളീധരന് മറുപടിയുമായി എം വി ജയരാജന്‍

 

കെ മുരളീധരന്‍ എംപിക്ക് മറുപടിയുമായി സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയമാണ് മലിനപ്പെട്ടതെന്ന് മനസിലാക്കിയ നേതാക്കളും പ്രവര്‍ത്തകരുമാണ് സിപിഎമ്മിലേക്ക് വരുന്നതെന്ന് എംവി ജയരാജന്‍ പ്രൈം 21 നോട് പ്രതികരിച്ചു. സംഘപരിവാറിന്റെ മനസാണ് ഇപ്പോഴത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ബിജെപിയിലേക്ക് ആളെ ചേര്‍ക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നത്. മേലൂരില്‍ നടന്ന അക്രമം ഒറ്റപെട്ട സംഭവംമാണെന്നും ബിജെപിയാണ് അതിന് നേതൃത്വത്വം നല്‍കിയതെന്നും എം വി ജയരാജന്‍ പറഞ്ഞു.