സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ മന്ത്രി വസതിയായ റോസ് ഹൗസിലെ 2012 മെയ് മാസത്തെ ദൃശ്യങ്ങളും തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ രേഖകളുമാണ് സിബിഐക്ക് കൈമാറിയത്. കെ.സി വേണുഗോപാല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സോളാര്‍ കേസിലെ പരാതിക്കാരി ആരോപിക്കുന്നത്. പീഡനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും ഇവര്‍ ആരോപിച്ചിരുന്നു. കെ സി വേണുഗോപാലിന് പുറമേ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി, ഉമ്മന്‍ചാണ്ടി, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്, അടൂര്‍ പ്രകാശ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണ് സിബിഐ പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്.