നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സി.പി.എം വീഴ്ച്ച വരുത്തിയെന്ന് സി.പി.ഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഘടക കക്ഷികൾ മത്സരിച്ച മണ്ഡലങ്ങളിൽ സി.പി.എം പ്രചാരണത്തിൽ വീഴ്ച്ച വരുത്തി എന്നാണ് റിപോർട്ടർട്ടിൽ പറയുന്നത്. സിപിഎം മത്സരിച്ച ഇടങ്ങളിൽ ഘടകകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. കരുനാഗപള്ളിയിലെ തോൽവിയിൽ സിപിഎം ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഐ ഉയർത്തുന്ന വിമർശനം.