വർഗീയത അപകടം ; കണ്ണൂർ സർവ്വകലാശാല വി സി യോട് വിശദീകരാണ്മ തേടുമെന്ന് മന്ത്രി ആർ . ബിന്ദു

വർഗീയത സിലബസിന്‍റെ ഭാഗമാകുന്നത് അപകടകരമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ധു . സിലബസ് ഉണ്ടാക്കിയത് വി.സി അറിഞ്ഞുകൊണ്ടാകണമെന്നിലെന്നും സിലബസ് മരവിപ്പിക്കണമോയെന്ന് വി.സിയുടെ വിശദീകരണത്തിന് ശേഷം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി . സിലബസ് പഠിപ്പിച്ച് തുടങ്ങിയിട്ടില്ല. വിഷയം പക്വതയോടെ കൈകാര്യം ചെയ്യും. ഒരു ദിവസം കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിവാദ സിലബസ് മരിവിപ്പിക്കാമെന്ന് വി.സി ഉറപ്പ് നൽകിയെന്നാണ് കെ.എസ്.യു നേതാക്കൾ വ്യക്തമാക്കുന്നത്. വി.സി യുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം. സിലബസ് പരിശോധിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്ന് വി.സി ഉറപ്പു നല്‍കിയതായും കെ.എസ്.യു നേതാക്കള്‍ പറഞ്ഞു. വിഷയത്തിൽ കെ.എസ്​.യു, യൂത്ത്​ കോൺഗ്രസ്, ഫ്രറ്റേണിറ്റി, എം.എസ്​.എഫ്​​ പ്രവർത്തകർ യൂണിവേഴ്​സിറ്റിക്ക്​​ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ സിലബസിനെ പിന്തുണച്ച് യൂണിവേഴ്സിറ്റി യൂണിയന്‍ രംഗത്തെത്തി. സവര്‍ക്കറുടെ പുസ്തകം വിമര്‍ശനാത്മകമായി പഠിക്കണമെന്നാണ് യൂണിയന്‍ ചെയര്‍മാന്‍ എം.കെ ഹസ്സന്റെ പ്രതികരണം.