കടയില്‍ നിന്നും പണം മോഷ്ട്ടിച്ച പ്രതി പിടിയില്‍

താഴെ ചൊവ്വയിലെ അനാദി കടയില്‍ നിന്നും 04-09-2021 തിയ്യതി രാത്രി പണം കവര്‍ന്ന പ്രതിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് വിദഗ്ദമായി പിടികൂടി. കൂടാളി സ്വദേശി സി എച്ച് ഇസുദ്ദീനിനെയാണ്
ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍  പിടികൂടിയത്.  കടയിലെ മേശ വലിപ്പില്‍ സൂക്ഷിച്ച 30,000 രൂപയാണ് പ്രതി കവര്‍ന്നത്.  പരാതി ലഭിച്ചതിനെ തുടര്‍ന്നു പോലീസ് CCTV ക്യാമറകള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തില്‍ ചുവപ്പ് ടി ഷര്‍ട്ട് ധരിച്ചയാള്‍ കടയില്‍ നിന്നും പണം കവരുന്നതും തുടര്‍ന്നു അവിടെ നിന്നും ഒരു ഓട്ടോയില്‍ മേലേചൊവ്വ ഭാഗത്തേക്ക് പോകുന്നതും കണ്ടെത്തി. തുടര്‍ന്നു പോലീസ് CCTV ക്യാമറകള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി മേലെ ചൊവ്വയില്‍ നിന്നും ബസ്സില്‍ ഇരിട്ടി ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തി. പോലീസ് ബസ്സുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കൂടാളിയില്‍ ബസ്സിറങ്ങിയതായി കണ്ടെത്തുകയും അവിടെ CCTV കള്‍ പരിശോധിച്ചതില്‍ പ്രതി ബസ്സിറങ്ങി പോകുന്നത് കണ്ടെത്തി. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് വീട്ടില്‍ നിന്നും മോഷ്ടാവിനെ കൈയ്യോടെ പിടികൂടി.

എസ് ഐ ഹാരിസ്, അനീഷ്, എ എസ് ഐ രഞ്ജിത്, സി പി ഓ സുകേഷ്, ഷാജി, സജിത്ത് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പോലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.