പുതിയ കണ്ണൂർ കളക്ടറായി എസ് ചന്ദ്രശേഖർ ഐ എ എസ് ചുമതലയേറ്റു

കണ്ണൂർ കലക്ടറായി എസ് ചന്ദ്രശേഖർ ഐ എ എസ് ചുമതലയേറ്റു. കൃഷിവകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന കലക്റ്റർ ടി വി സുഭാഷിൽ നിന്നും ചുമതലയേറ്റെടുത്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും വാക്സിനേഷനും പ്രഥമ പരിഗണന നൽകുമെന്ന് എസ് ചന്ദ്രശേഖർ ഐ എ എസ് പറഞ്ഞു. സംസ്ഥാന ഐ ടി മിഷൻ ഡയറക്ടർ സ്ഥാനത്ത് നിന്നാണ് എസ് ചന്ദ്രശേഖർ ഐ എ എസ് കണ്ണൂർ കലക്ടറായി എത്തുന്നത്. നിലവിലെ കണ്ണൂർ കളക്ടർ ടി വി സുഭാഷ് കൃഷി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റ ഒഴിവിലേക്കാണ് എസ് ചന്ദ്രശേഖർ കണ്ണൂർ കലക്ടറായി എത്തുന്നത്. 2014 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ചന്ദ്രശേഖർ സംസ്ഥാന നൈപുണി വികസന വിഭാഗം , തൊഴിൽവികസന വകുപ്പ് തുടങ്ങിയവയിലും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ തലശ്ശേരി സബ് കലക്ടറായും കണ്ണൂർ അസിസ്റ്റന്റ് കലക്ടറേയും പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പവർത്തനങ്ങൾക്കാകും പ്രഥമപരിഗണന എന്ന് കളക്ടർ വ്യക്തമാക്കി. സിവിൽ എഞ്ചിനീറിങ്ങിൽ ബിരുദവും ബിസിനസ്സ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയ 38 കാരനായ ചന്ദ്രശേഖർ തമിഴ്‌നാട് സേലം സ്വദേശിയാണ്.