ഒരേയൊരു പിപിഇ കിറ്റ് മാസം മുഴുവന്‍ ; ലാബ് അടപ്പിച്ച് ജില്ല ഭരണകൂടം

ഒരേ പി പി ഇ കിറ്റ് തന്നെ തുടര്‍ച്ചയായി ഒരു മാസം ഉപയോഗിച്ച സ്വകാര്യ ലാബിനെതിരെ നടപടി. കൊച്ചിയിലെ കൊച്ചിന്‍ ഹെല്‍ത്ത് കെയര്‍ ലാബിനെതിരെയാണ് നടപടി. ജില്ല ഭരണകൂടം സ്വകാര്യ ലാബ് അടപ്പിച്ചു.ലാബ് ഉടമ വൈറ്റില സ്വദേശി ജയകൃഷ്ണനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതും പരിഗണനയിലാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

ജില്ല കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര അനാസ്ഥ കണ്ടെത്തിയത്. ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ലാബ് പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി. കൊച്ചിയിലെ മറ്റ് സ്വകാര്യ ലാബുകളിലും കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.