‘എടാ, എടി ‘ വിളി ഇനി വേണ്ട; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

 

പൊലീസ് പെരുമാറ്റത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളുമായി ഇടപെടുമ്പോള്‍ മാന്യമായ ഭാഷ പ്രയോഗിക്കണമെന്നും കോടതിയുടെ പരാമര്‍ശം. എടാ, എടി തുടങ്ങിയ വിളികള്‍ പാടില്ല. ഇതു സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കണം. പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് നടപടി.