രാജ്യത്ത് 24 മണിക്കൂറിനിടെ 47,092 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 3,28,57,937 ആയി. 509 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയുള്ള കൊവിഡ് മരണം നാല് ലക്ഷം കവിഞ്ഞു. 4,39,529 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച് നിലവില്‍ 3,89,583 പേര് ചികിത്സയിലാണ്. 3,20,28,825 പേര് രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 66,30,37,334 ഡോസ് വാക്സീന് നല്‍കിയിട്ടുണ്ട്.