പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടാനുളള തീരുമാനം മന്ത്രിസഭ നടപ്പാക്കുമ്പോള്‍ അത് കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിക്കുമോ…? പറയാനുള്ളത്…..
പ്ലസ്‌വണ്‍ സീറ്റുകള്‍ കുറവുളള ജില്ലകളില്‍ സീറ്റുകള്‍ കൂട്ടാനുളള തീരുമാനം മന്ത്രിസഭ നടപ്പാക്കുന്നു.. അപ്പോ ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം അറുപതായാണ് ഉയരുക. നിലവിലെ സാഹചര്യത്തില്‍ ഇത്രയും കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് ശാശ്വതമാണോ… ഇത്രയും കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമ്പോള്‍, കൊവിഡ് വ്യാപനം കുട്ടികളില്‍ കൂടാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ ഇത്രയും കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് ഒട്ടും സ്വീകാര്യമല്ലെന്നും കൂട്ടേണ്ടത് സീറ്റുകളല്ല, ബാച്ചുകളാണെന്നും വിദ്യാഭ്യാസ രംഗത്തെ വിധഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നു…
പ്ലസ്‌വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ കൈയിലുളള ഒരേയൊരറ്റമൂലിയാണ് സീറ്റ് കൂട്ടല്‍. വര്‍ഷങ്ങളായി ഇത് തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നതും. ഇതോടെ വടക്കന്‍ ജില്ലകളില്‍ ഭൂരിഭാഗം സ്‌കൂളുകളിലും സീറ്റ് വര്‍ദ്ധിപ്പിക്കുമ്പോള്‍ ഒരു ക്ലാസില്‍ 60 കുട്ടികള്‍ പഠിക്കേണ്ടി വരും.
പഠനം ഓണ്‍ലൈന്‍ ആയാലും ഓഫ് ലൈന്‍ ആയാലും കുട്ടികളുടെ എണ്ണക്കൂടുതല്‍ പ്രധാന വെല്ലുവിളിയാകുമെന്നാണ് ഈ രംഗത്തെ വിധഗ്ധരും അധ്യാപകരും പറയുന്നത്. പ്രൊഫസര്‍ പിഒജെ ലബ്ബ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പരമാവധി 50 കുട്ടികള്‍ മാത്രമെ പാടുളളൂ.
ഇനി കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമ്പോള്‍ കൊവിഡ് വ്യാപനം മാത്രമല്ല, പഠന നിലവാരത്തെയും അത് സാരമായി ബാധിക്കും. കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞ ക്ലാസ് മുറികളില്‍ സാമൂഹിക അകലം പാലിക്കാനുമാകില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പ്രതിസന്ധിയുണ്ട്. പഠനോപകരണങ്ങളുടെ കാര്യത്തിലും സമ അവസ്ഥയായിരിക്കും.
ഓഫ് ലൈന്‍ മാത്രമായി പഠനം തുടര്‍ന്നാലും കുട്ടികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും. സീറ്റുകളുടെ കുറവ് സര്‍ക്കാര്‍ ബാച്ചുകളുടെ എണ്ണം കൂട്ടി പരിഹരിച്ചാല്‍ ഒരു വിധം പ്രതിസന്ധികള്‍ ഒഴിവാക്കി കുട്ടികള്‍ക്ക് നല്ലൊരു പഠന സൗകര്യമൊരുക്കാം….