കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ സംസ്ഥാനത്ത് പൊതുജനങ്ങളില്‍ നിന്ന് ഈടാക്കിയത് നൂറു കോടിയോളം രൂപ. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയിലാണ് പിഴത്തുകയെ കുറിച്ച് വ്യക്തമാക്കിയത്.
ആകെ നൂറ് കോടി ഒരു ലക്ഷത്തി തൊണ്ണൂറ്റി അയ്യായ്യിരത്തി തൊള്ളായിരം രൂപ (100,01,95,900 )യാണ് ഈടാക്കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 മുതല്‍ ഈ വര്‍ഷം ജൂലൈ 31 വരെ ഈടാക്കിയ പിഴയുടെ കണക്കാണ് നിയമസഭ രേഖയിലുള്ളത്. വ്യാപാരികളില്‍ നിന്ന് മാത്രം 2,82,59,900 രൂപ ഈടാക്കിയതായി രേഖകളില്‍ വ്യക്തമാക്കുന്നു.
ജില്ല അടിസ്ഥാനത്തില്‍ ഈടാക്കിയ പിഴ
തിരുവനന്തപുരം സിറ്റി : 2,63,16,500
തിരുവനന്തപുരം റൂറല്‍ : 9,04, 08,000
കൊല്ലം സിറ്റി : 4,26,23,400
കൊല്ലം റൂറല്‍ : 4,72,22,100
പത്തനംതിട്ട : 3,17,57,200
ആലപ്പുഴ : 3,42,33,500
കോട്ടയം : 4,87,15,000
ഇടുക്കി : 2,51,75,000
എറണാകുളും സിറ്റി : 13,37,56,800
എറണാകുളം റൂറല്‍ : 6,72,40, 800
തൃശൂര്‍ സിറ്റി : 5,46,13,500
തൃശൂര്‍ റൂറല്‍ : 1,81,78,000
പാലക്കാട് : 5,53,57,400
മലപ്പുറം : 12,53,67,200
കോഴിക്കോട് സിറ്റി : 3,56,16,500
കോഴിക്കോട് റൂറല്‍ : 3,63,08,700
വയനാട് : 2,42,83,200
കണ്ണൂര്‍ സിറ്റി : 3,03,69,400
കണ്ണൂര്‍ റൂറല്‍ : 3,01,93,400
കാസര്‍കോട് : 4,21,15,700
റെയില്‍വേ : 3,44,600 (ലക്ഷം)