ജില്ലയില്‍ ഇന്ന് 1657 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1624 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ 10 പേർക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.56%
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 228582 ആയി. 1986 പേര്‍ രോഗമുക്തി നേടി. രോഗം ഭേദമായവരുടെ എണ്ണം 214167 ആയി. 1377 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 10733 പേര്‍ ചികിത്സയിലാണ്.
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 9772 പേര്‍ വീടുകളിലും ബാക്കി 961 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 34373 പേരാണ്. ഇതില്‍ 33417 പേര്‍ വീടുകളിലും 956 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ജില്ലയില്‍ നിന്ന് ഇതുവരെ 1775777 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1775027 എണ്ണത്തിന്റെ ഫലം വന്നു. 750 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.