നവജാത ശിശു മരിച്ച നിലയിൽ ; അമ്മ പതിനേഴുകാരി

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടവന്ത്ര സ്വദേശിയായ യുവതിയുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചികിത്സയിലിരുന്ന 17കാരി പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.ഇന്ന് രാവിലെയാണ് പെൺകുട്ടി അമ്മയ്ക്കൊപ്പം സ്കാനിങ്ങിനായി ആശുപത്രിയിൽ എത്തിയത്. തുടർന്ന് ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു. പ്രസവിച്ച പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു.