കണ്ണൂർ കുറ്റിയാട്ടൂർ ചെക്കിക്കുളത്തു മധ്യവയ്സ്കൻ തീ കൊളുത്തി മരിച്ചു. കൊയിലിയേരിയൻ വേലായുധൻ ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. പ്രദേശത്ത് പശുവിനെ കെട്ടാൻ പോയ സ്ത്രീയാണ് തീ ആളിക്കത്തുന്നത് കണ്ടത്. തുടർന്ന് പരിസരവാസികളെ അറിയിക്കുകയായിരുന്നു.വേലായുധൻ ഉപയോഗിച്ചിരുന്ന തിരുവാതിര എന്ന ഓംനി വാൻ സമീപത്ത് നിർത്തിയിട്ടിരുന്നു.സമീപത്ത് പെട്രോൾ വാങ്ങിയ കന്നാസും, ലൈറ്ററും ഉണ്ടായിരുന്നു.മരിച്ച വേലായുധൻ KSEB യിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു.
ആദ്യ ഭാര്യയിൽ 3 മക്കളുണ്ട്. ഇവരുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം പുനർവിവാഹം ചെയ്തിരുന്നു. ആത്മഹത്യയിലേക്ക് നയിച്ചകാരണം വ്യക്തമല്ല.മയ്യിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.