കോൺഗ്രസ് വിട്ട് മുതിർന്ന നേതാവ്എ .വി ഗോപിനാഥ്

കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെക്കുന്നതായി പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥ്. ഡി.സി.സി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലൊയാണ് ഗോപിനാഥ് പാര്‍ട്ടി വിട്ടത്.മാസങ്ങളായി തന്നെ മനസ്സിൽ നിലനിന്നിരുന്ന സംഘ‍ർത്തിനൊടുവിലാണ് ഇന്ന് രാജിവയ്ക്കാനുള്ള തീരുമാനം താൻ എടുത്തതെന്ന് പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് എ.വി.​ഗോപിനാഥ് രാജി പ്രഖ്യാപനം നടത്തിയത്.

” ഒരു പാർട്ടിയിലേക്കും പോകാൻ തൽക്കാലം ആഗ്രഹിക്കുന്നില്ല .എന്റെ ഗ്രാമത്തിലെ കോൺഗ്രസിനെ ശക്തി കേന്ദ്രമാക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ വലിയ പോരാട്ടം നടത്തി.ഈ നിമിഷം മുതൽ താൻ കോൺഗ്രസ്സുകാരനല്ലാതായിരിക്കുന്നു. ഒരു പാർട്ടിയിലേക്കും ഇപ്പോൾ പോകുന്നില്ല. കോൺഗ്രസിനെ ഹൃദയത്തിൽ നിന്നിറക്കാൻ സമയമെടുക്കും. വിശദമായ വിശകനലങ്ങൾക്കും ആലോചനകൾക്കും ശേഷം എന്റെ ഭാവി രാഷ്ട്രീയ നടപടി പ്രഖ്യാപിക്കും. ർട്ടിയോടുള്ള സ്നേഹം മരണത്തോടെ മാത്രമേ അവസാനിക്കൂ. കോൺഗ്രസിന് ദോഷം വരുന്ന നിലപാട് സ്വീകരിക്കരുതെന്ന് ആഗ്രഹമുണ്ട്. ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല,എല്ലാം തേടിവന്നതാണ്. ഡി.സി.സി അധ്യക്ഷ പട്ടികയിൽ അതൃപ്തിയില്ല ” – എ.വി ഗോപിനാഥ് പറഞ്ഞു