കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിന് പൂർണ്ണ പരാജയം; വി ഡി സതീശൻ

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നൂറ് ദിവസം പൂർത്തിയാക്കിയ സർക്കാർ ഇതുവരെ ശ്രദ്ധേയമായത് ഒന്നു൦ ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണ്ണ പരാജയമാണെന്നും നിലവിലെ രീതി പുനസ൦ഘടിപ്പിക്കാൻ ഒന്നു൦ ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിസാര കാര്യങ്ങൾക്ക് വാർത്താ സമ്മേളനം വിളിച്ച മുഖ്യമന്ത്രി ഇപ്പോ ജനങ്ങളെ കാണാൻ തയ്യാറല്ല. കേരളത്തിൽ ടെസ്റ്റുകളിൽ 75 ശതമാനവും ആന്റിജൻ ആണ്. ഫലപ്രാപ്തി കുറഞ്ഞ ഇത് മാറ്റി ആർടിപിസിആർ ആക്കണം . വി ഡി സതീശൻ പറഞ്ഞു.

അതിനിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിവരുന്ന പിന്തുണ അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം . മറ്റേത് മാതൃകയാണ് സംസ്ഥാനം പിന്തുടരേണ്ടതെന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ പറയണമെന്നും ചിന്തയിലെഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.