‘ഹരിത’യോട്’ പാർട്ടി നീതി കാണിച്ചില്ല ; ഫാത്തിമ തെഹ്‌ലിയ

‘ഹരിത’യോട് പാർട്ടി നീതി കാണിച്ചിട്ടില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. ഹരിതയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങളിൽ വേദനയും പ്രതിഷേധവുമുണ്ട്. പാർട്ടിയിൽ പ്രതീക്ഷ കൈവിടുന്നില്ലെന്നും ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കി. നിരന്തരമായ പ്രയാസങ്ങൾ കാരണമാണ് വനിതാ കമ്മീഷനെ സമീപിച്ചത്. വിഷയം പാർട്ടിയിൽ പറഞ്ഞിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും അതിൽ നടപടിയെടുത്തിരുന്നില്ല. വ്യക്തിഹത്യ ചെയ്ത് ഞങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കരുത്, ഈ പാർട്ടി സംവിധാനത്തിൽ വിശ്വാസമുണ്ട്. അതിനാൽ നേതൃത്വം പറഞ്ഞ രണ്ടാഴ്ച കാത്തിരിക്കും ഫാത്തിമ തെഹ്‌ലിയ കൂട്ടിച്ചേര്‍ത്തു. ഹരിത സംസ്ഥാന കമ്മറ്റി മരവിപ്പിച്ചതിന് പിന്നാലെയായിരുന്നു ഫാത്തിമ തെഹ് ലിയയുടെ വാര്‍ത്താ സമ്മേളനം.