‘ഹരിത’ വിഷയത്തില്‍ വിശദീകരണവുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ് ലിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍. വനിതാകമ്മീഷന് പരാതി നല്‍കിയത് പാര്‍ട്ടി നേതാക്കള്‍ നടപടിയെടുക്കാത്തത് കൊണ്ടാണെന്ന് ഫാത്തിമ തഹ് ലിയ. പരാതി നല്കിയവരെയും തന്നെയും വ്യക്തിഹത്യ ചെയ്യുകയാണ്. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് ‘ഹരിത’യുടെ സംസ്ഥാന ഭാരവാഹികളാണ്. പാര്‍ട്ടി വേദികളിലും വനിതാ കമ്മീഷന് മുന്നിലും മാത്രമാണ് അവര്‍ കാര്യങ്ങള്‍ പറഞ്ഞത്. അത്ര മാത്രം സംഘടനയെ വിശ്വസിക്കുന്നുണ്ട്. പി കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള പരാതി ലീഗിനും എംഎസ്എഫ് ദേശീയ കമ്മിറ്റിക്കും നല്‍കിയിരുന്നുവെന്നും ഫാത്തിമ തഹ് ലിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.