ഐ എസ് ആശയങ്ങൾ പ്രചരിപ്പിച്ചു; കണ്ണൂരിൽ രണ്ട് യുവതികളെ അറസ്റ് ചെയ്തു

ഐഎസ്ഐസിന് വേണ്ടി ഇന്ത്യയിൽ ആശയപ്രചാരണം നടത്തിയതിനാണ് കണ്ണൂർ താണയിൽ രണ്ട് യുവതികളെ എൻഐഎ സംഘം അറസ് ചെയ്തത്. ഇന്ന് രാവിലെ ഏഴ് മണിയോടെ അതീവ രഹസ്യമായായിരുന്നു ദില്ലി എൻഐഎ സംഘം കണ്ണൂ‍രിലെത്തി യുവതികളെ പിടികൂടിയത്. വൈദ്യ പരിശോധനക്ക് ശേഷം ഓണ്‍ലൈൻ വഴി എൻഐഎ കോടതിയിൽ ഹാജരാക്കി ഇരുവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഗ്രൂപ്പുണ്ടാക്കി ഐഎസ് ആശയപ്രചാരണം നടത്തിയെന്നാണ് കേസ്.മലപ്പുറം സ്വദേശിയായ മുഹമ്മദ് അമീൻ ആണ് സംഘത്തിലെ നേതാവ്. തിഹാർ ജയിലിൽ മുഹമ്മദ് അന്വറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ ഏഴ് പേർ അതിൽ രണ്ടുപേർ സ്ത്രീകളാണ്. ഇവരുടെ കൂട്ടാളി മുസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു.സംഘത്തിൽ ഏഴ് പേർ ഉണ്ടെന്നാണ് സൂചന.അതിൽ രണ്ടുപേർ സ്ത്രീകളാണ്. ഇവരുടെ കൂട്ടാളി മുസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു. മാർച്ച് 15 ന് താണയിലെ വീട്ടിലെത്തി ഇവരെ ചോദ്യം ചെയ്തിരുന്നു.ഷിഫാ ഹാരിസ്, മിശിഹാ സിദ്ധിക്ക് എന്നിവറിയാൻ അറസ്റ് ചെയ്തത്.