‘പത്മ’ മാതൃകയില്‍ കേരള സര്‍ക്കാരിന്റെ ഉന്നത സിവിലിയന്‍ പുരസ്കാരം വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങളുടെ മാതൃകയിലാണ് സര്‍ക്കാരിന്റെ പുരസ്കാരം വരുന്നത്. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലയില്‍ നിര്‍ണായക സംഭാവനങ്ങള്‍ നല്കിയ വ്യക്തിത്വങ്ങള്‍ക്കായിരിക്കും പുരസ്കാരം നല്‍കുക എന്നാണ് സൂചന.
പുരസ്കാരത്തിനുള്ള മാനദണ്ഡങ്ങളടക്കം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുരസ്കാരവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചര്‍ച്ചകളും ചീഫ് സെക്രട്ടറി തലത്തില്‍ നടന്നിട്ടുണ്ട്. നിയമസഭയിലെ ചോദ്യത്തില്‍ രേഖാ മൂലം മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.